ഡോ. റബീയുള്ളയുടെ ഭാര്യാ പിതാവ് നിര്യാതനായി

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെടി റബീയുള്ളയുടെ ഭാര്യ പിതാവ് താഴെ അരിപ്ര പൊന്നങ്ങാത്തൊടി വാക്കയില്‍ അബ്ദുള്ള ഹാജി (84) നിര്യാതനായി. ഭാര്യ: പുത്തന്‍ക്കോട്ട് ആയിഷ (കാപ്പ് വെട്ടത്തൂര്‍), മക്കള്‍: നൂര്‍ജഹാന്‍, റൂബിയ, സെഹ്‌റാ ബാനു, അര്‍ഷാദ് നൗഫല്‍ (ന്യൂ ഗുലയില്‍ പോളിക്ലിനിക്ക്, ജിദ്ദ), മുഹമ്മദ് ഷാജി(സഫ മക്ക, റിയാദ്), ഷബീര്‍ അലി (ഡയരക്ടര്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ബഹ്‌റൈന്‍), മരുമക്കള്‍: പരേതനായ മുഹമ്മദാലി. മുഹമ്മദ് ഇക്ബാല്‍, ഡോ. കെടി റബീയുള്ള, താഹിറ അര്‍ഷദ്, മുബീന ഷാജി, ജുബി ഷബീര്‍ അലി. മയ്യത്ത് വേളൂര്‍ ജൂമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.