ആര്‍ എസ് സി ഗ്ലോബല്‍ ബുക്ടെസ്റ്റ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മനാമ: രിസാല സ്​റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 14ാമത്​ ബുക്​ടെസ്​റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവാചകൻറെ ജീവിതവും സന്ദേശവും അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും വായനശീലം വളര്‍ത്തുക എന്നതാണ് ബുക്​ടെസ്​റ്റിൻറെ ലക്ഷ്യം. ‘തിരുനബി സഹിഷ്ണുതയുടെ മാതൃക’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിൻറെ ഭാഗമായാണ് ഗ്ലോബല്‍ ബുക്​ടെസ്​റ്റ്​ സംഘടിപ്പിക്കുന്നത്.

പൊതുവായി മലയാളത്തിലും വിദ്യാർഥികള്‍ക്ക് ഇംഗ്ലീഷിലുമായാണ്​ പരീക്ഷ. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെ പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിക്ക് ഉത്തരം നല്‍കി യോഗ്യത പരീക്ഷയില്‍ പങ്കെടുക്കാം. നവംബര്‍ 26 നാണ് ഫൈനല്‍ പരീക്ഷ. ഡിസംബര്‍ ഒന്നിന് അന്തിമഫലം പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷന്: www.booktest.rsconline.org

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!