bahrainvartha-official-logo
Search
Close this search box.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടി

Still1025_00000-1a005bb6-dfb1-427c-b821-6d19cf933563
റിയാദ്: മി​ഡി​ൽ ഈ​സ്​​റ്റ്​ ഹ​രി​ത പ​ദ്ധ​തി​ക്ക്​ ബ​ഹ്​​റൈന്റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. മി​ഡി​ൽ ഈ​സ്​​റ്റ്​​ ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സൗദ്​ ഉ​ച്ച​കോ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ നടത്തുന്ന സംരംഭങ്ങളെ പ്രിൻസ്‌ സൽമാൻ ബിൻ ഹമദ് സ്വാഗതം ചെയ്തു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ത​ട​യാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം സാ​ധ്യ​മാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ ഇ​തെ​ന്നും കി​രീ​ടാ​വ​കാ​ശി ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ദി അ​റേ​ബ്യ ഇ​തി​നാ​യി ത​യാ​റാ​ക്കി​യ സ​മ​ഗ്ര പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണ്.

2060ൽ ​കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ക​ഴി​ഞ്ഞ ദി​വ​സ​​ത്തെ ബ​ഹ്​​റൈ​ൻ പ്ര​ഖ്യാ​പ​ന​വും ഇ​തോ​ട്​ ചേ​ർ​ത്ത്​ വാ​യി​ക്കേ​ണ്ട​താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രും ത​ല​മു​റ​ക്കാ​യി പ​രി​സ്ഥി​തി സു​ര​ക്ഷി​ത​മാ​യി വെ​ക്കേ​ണ്ട​ത്​ ന​മ്മു​ടെ ബാ​ധ്യ​ത​യാ​ണ്. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം 2060 ഓ​ടെ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ദി ശ്ര​മ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം പി​ന്തു​ണ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!