bahrainvartha-official-logo
Search
Close this search box.

കായംകുളം പ്രവാസി കൂട്ടായ്മ സ്നേഹ സംഗമം ശ്രദ്ധേയമായി

IMG-20211213-WA0013

മനാമ:

കായംകുളം പ്രവാസി കൂട്ടായ്മ സ്നേഹ സംഗമം-2021  ഇന്ത്യൻ ഡിലൈറ്റിൽ വെച്ച് നടത്തി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി. വി. രാധാകൃഷ്ണ പിള്ള സ്നേഹ സംഗമം ഉത്ഘാടനം ചെയ്തു. കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് അനിൽ ഐസകിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്  ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി  സ്വാഗതവും ഇവൻ്റ്  കോർഡിനേറ്റർ വിനേഷ് വി. പ്രഭു നന്ദിയും രേഖപ്പെടുത്തി. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പ് ആക്ടിങ് ഡയറക്ടർ യൂസഫ് യാഖൂബ് ലോരി മുഖ്യാഥിതി ആയിരുന്നു. പ്രമുഖ പത്രപ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ സോമൻ ബേബി, ഐമാക്  മീഡിയ സിറ്റി ചെയർമാൻ  ഫ്രാൻസിസ് കൈതാരത്,ആൻ്റണി പൗലോസ്, സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം, എഴുത്തുകാരി ഷെമിലി.പി. ജോൺ, മിനി നായർ ഭാസുരി, ജോയിൻ്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ
ജയേഷ്  താന്നിക്കൽ, മനോജ് ഗോപാലൻ , ഷബീർ കെ ഇഎന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് ഐസിഅർ എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ പുരസ്‌ക്കാരങ്ങൾ കൈമാറി.

സോപാനം വാദ്യകലാ സംഘത്തിന്റെ പഞ്ചാരി മേളം, നക്ഷത്ര രാജ്, സെജ ലക്ഷ്മി, മിത്ര പാർവതി, ആദിനയാ പദ്മകുമാർ, നമ്രത സുജിത്, ശ്രേയ ജിതേഷ്, വേദ ശ്രീജിത്ത് എന്നിവർ ചേർന്നവതരിപ്പിച്ച സാരംഗി ശശി കൊറിയോഗ്രാഫി ചെയ്ത അലയാൽ ടീം സെമി ക്ലാസ്സിക്കൽ ഡാൻസ്, സ്‌റ്റീവ, സ്റ്റിവിയ എന്നിവരുടെ സിനിമാറ്റിക്സ് ഡാൻസ്, ലിജിൻ കെ.പി.എ സി, സെബാസ്റ്റ്യൻ, ഇസ്മയിൽ ടീമിന്റെ ഇൻസ്ട്രുമെന്റൽ മ്യുസിക് ഫ്യൂഷൻ, സതീഷ് ബാബു,ഗോപൻ, സൂരജ്, അർപിത് രാജ്, ദീപ്തി രാജ്,
ബിജു എം സതീഷ് എന്നിവരുടെ കരോക്കെ ഗാനമേള, മിമിക്സ് കലാകാരന്മാരായ ദീപക് തണൽ രാജേഷ് പെരുങ്ങുഴി, പത്മരാജൻ ചേർന്നവതരിപ്പിച്ച മിമിക്സ് പരേഡ് എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. കായംകുളം പ്രവാസി കൂട്ടായ്മ ട്രഷറർ തോമസ് ഫിലിപ്പ്. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ അർ പിള്ള, അനസ് റഹിം, രാജേന്ദ്രൻ, ശ്യാം കൃഷ്ണൻ, മനോജ് ചെട്ടികുളങ്ങര എന്നിവർ നേതൃത്വം നൽകി. എംസി ഗണേഷ് നമ്പൂതിരി, ഇഷിക പ്രദീപ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!