bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം നടത്തി

img-20211223-wa0008

മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം ഡിസംബർ 21 ചൊവ്വാഴ്ച ബഹ്‌റൈൻ സെന്റ് മേരീസ്‌ കത്തീഡ്രലിൽ വച്ച് നടത്തി.

60 വർഷം പൂർത്തിയാക്കുന്ന യുവജന കൂട്ടായ്മയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ
പ്രവർത്തനോദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു. ഇടവക വികാരിയും പ്രസിഡന്റ്റുമായ റവ ഫാ ബിജു ഫിലിപ്പോസ് കാട്ടുമാറ്റത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീ ബോണി എം ചാക്കോ ബൈബിൾ വായിച്ച് ആരംഭിച്ച യോഗത്തിൽ യുവജന പ്രസ്ഥാനം സെക്രട്ടറി ഗീവർഗീസ് കെ ജെ സ്വാഗതം പറഞ്ഞു.

ഭദ്രാസന മെത്രാപോലിത്ത അഭി ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി , യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി എന്നിവർ അനുഗ്രഹപ്രഭാഷണവും, ഇടവക ട്രസ്റ്റീ ശ്രീ സി കെ തോമസ്, സെക്രട്ടറി ശ്രീ ജോർജ്ജ് വർഗ്ഗീസ്, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്റും ഇടവകാംഗവുമായ ശ്രീ ചെറിയാൻ കെ എം, യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ ഫാ അജി കെ തോമസ്, യുവജന പ്രസ്ഥാനം ബോംബെ ഭദ്രാസന സെക്രട്ടറി റവ ഫാ ജോർജ്ജ് എബ്രഹാം, ബ്രദർ ജീവൻ ജോർജ്ജ്, യുവജന പ്രസ്ഥാനം ബോംബെ ഭദ്രാസന കമ്മിറ്റി അംഗം ശ്രീ അജി ചാക്കോ, ഇടവകയിലെ വിവിധ ആധ്യാത്മീക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. യുവജനപ്രസ്ഥാനം ലേ വൈസ് പ്രസിഡന്റ് ശ്രീ ബിബു എം ചാക്കോ, ട്രഷറർ ശ്രീ പ്രമോദ് വർഗ്ഗീസ്, ഡയമണ്ട് ജൂബിലി പ്രോഗ്രാം കൺവീനർ ശ്രീ ജിനു ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ ഡയമണ്ട് ജൂബിലി ജനറൽ കൺവീനർ ശ്രീ ക്രിസ്റ്റി പി വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു.

ഡയമണ്ട് ജൂബിലി 2021-2022 ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലോഗോ കോംപറ്റീഷനിൽ കുമാരി സ്നേഹ ആൻ മാത്യൂസ് ഡിസൈൻ ചെയ്ത ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഒട്ടനവധി വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വജ്ര ജൂബിലി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഇടവകയിലെ മാനേജിങ് കമ്മറ്റി അംഗങ്ങൾ, മുതിർന്ന അംഗങ്ങൾ, പ്രസ്ഥാന അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!