small icons
small icons

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

New Project (1)

മനാമ: മനാമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 2026 വർഷത്തെ പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബുമായി കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുകയും പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ഇടവകയുടെ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾക്കും ഒപ്പം ബഹ്‌റൈനിലെ പൊതുവായ ഇന്ത്യൻ സമൂഹത്തിനും ഇന്ത്യൻ എംബസി നിരന്തരമായി നൽകിവരുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും മാനേജിംഗ് കമ്മിറ്റി അംബാസിഡറോട് പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇടവകയുടെ വരാനിരിക്കുന്ന പ്രധാന പരിപാടികളെക്കുറിച്ചും ചടങ്ങിൽ ചർച്ചയായി.

ഇടവക വികാരി റവ. ഫാ. ജേക്കബ് തോമസ്, അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസുകുട്ടി പി. എൻ., ഇടവക ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി എബി കുരുവിള എന്നിവർ എംബസി സന്ദർശനത്തിന് നേതൃത്വം നൽകി. പുതിയ മാനേജിംഗ് കമ്മിറ്റിയിലെ മറ്റ് പ്രമുഖ അംഗങ്ങളും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!