bahrainvartha-official-logo
Search
Close this search box.

കെ സി എ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

New Project - 2022-01-27T083559.257

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കെ സി എ ബഹ്‌റൈൻ കോവിഡ് പ്രോട്ടോക്കോളുകൾ അനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെ സി എ ആക്ടിങ് പ്രസിഡന്റ്‌ ജോഷി വിതയത്തിൽ ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു.

കെ സി എ ആക്ടിങ് പ്രസിഡന്റ്‌ ജോഷി വിതയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നു പ്രതിജ്ഞ ബദ്ധരാണെന്നു അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. ട്രെഷറർ അശോക് മാത്യു, കെ സി എ കോർ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡന്റ്റുമാരായിരുന്ന വര്ഗീസ് കാരക്കൽ, ജെയിംസ് ജോൺ, മുൻ ട്രെഷറർ രാജു പി ജോസഫ്, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജൂലിയറ്റ് തോമസ്, ആൽവിൻ സേവി എന്നിവരും മറ്റു വീശിഷ്ടാതിഥികളും, കെ സി എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!