മനാമ: ബഹ്റൈനിൽ 7,853 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 2ന് 24 മണിക്കൂറിനിടെ 31,088 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 52,018 ആയി.
അതേസമയം 4,001 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 337,175 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട ഒരാളടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1,409 ആയി. 8,840,015 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,224,705 പേർ ഇതുവരെ ഓരോ ഡോസും 1,194,909 പേർ രണ്ട് ഡോസും 942,075 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.