bahrainvartha-official-logo
Search
Close this search box.

ദിശ മലയാളം പാഠശാല ഫെബ്രുവരി 14നു ആരംഭിക്കും

disha

മനാമ: ബഹ്‌റൈനിലെ കുരുന്നുകൾക്കായി ദിശ സെന്റർ റിഫ, ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന മലയാളം പാഠശാലയുടെ പുതിയ അധ്യയന വർഷം ഫെബ്രുവരി 14നു ആരംഭിക്കും.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ മലയാളം മിഷന്റെ കീഴിലാണ് ഈ പാഠശാല.

പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകളിലേക്ക് https://forms.gle/RYtpQmAhzcg8wqSX7 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39405037, 38849366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രണ്ട്സ് വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എം.എം. സുബൈർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!