bahrainvartha-official-logo
Search
Close this search box.

മയ്യഴിക്കൂട്ടം രതീഷ് മാഹിക്ക് യാത്രയയപ്പ് നൽകി

WhatsApp Image 2022-02-15 at 9.54.34 AM

മനാമ: 36 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ രതീഷ് മാഹിക്ക് മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. ബാങ്കോക്ക് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ പിപി. റഷീദ് അദ്ധ്യക്ഷം വഹിച്ചു. മാഹി അസോസിയേഷൻ പ്രസിഡണ്ട്, തണൽ – മാഹി രക്ഷാധികാരി എന്നീ നിലകളി പ്രവർത്തിച്ച രതീഷ് ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തിയ സംഭാവനകൾ തികച്ചും ശ്ലാഘനീയമാണെന്ന് അധ്യക്ഷൻ എടുത്തു പറഞ്ഞു.

റിജാസ് റഷീദ്, നിയാസ് വി.സി. നിസാർ മാഹി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാധരൻ വി, റഷീദ് മാഹി, മുജീബ് മാഹി, താഹിർ വി.സി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 36 വർഷത്തെ ബഹ്‌റൈൻ പ്രവാസം നൽകിയ സൗഭാഗ്യങ്ങൾ സ്മരിച്ച് രതീഷ് മാഹി, അജിത രതീഷ് എന്നിവർ മറുപടി പ്രഭാഷണം നടത്തി. ശശി പള്ളൂർ, മുനീർ വി.കെ., ജംഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!