bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ചാമ്പ്യന്മാരായി

New Project - 2022-02-22T131611.034

മനാമ: ജനുവരിയിൽ ഓൺലൈനിൽ നടന്ന ഏഴാമത് ഇന്റർനാഷണൽ ബ്രെയ്‌നോബ്രെയ്‌ൻ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിലെ 19 വിദ്യാർത്ഥികൾ വിജയികളായി. താഴെപ്പറയുന്നവരാണ് ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ചാമ്പ്യന്മാർ: ആദർശ് രമേഷ് (ഗ്രേഡ് 4), അമേയ അനീഷ് (ഗ്രേഡ് 1), ദുഷ്യന്ത് രവിചന്ദ്രൻ (ഗ്രേഡ് 8), ജേക്കബ് ജോൻ തോമസ് (ഗ്രേഡ് 6), ലോഗേഷ് രവിചന്ദ്രൻ (ഗ്രേഡ് 9), സ്വയംശ്രീ ശാശ്വതി സാഹു (ഗ്രേഡ് 9), ആരോൺ അനീഷ് (ഗ്രേഡ് 3).

ഗോൾഡ് ടോപ്പർമാർ : ആരോൺ റോഷൻ മാത്യു (ഗ്രേഡ് 5), ദേശ്‌ന പ്രവീൺ കുമാർ (ഗ്രേഡ് 6), ഇഷാൻ കൃഷ്ണ (ഗ്രേഡ് 2), സ്വയം ശ്രീനാഥ് സാഹു (ഗ്രേഡ് 1), ആദിത്യ രഘു (ഗ്രേഡ് 7), രോഹൻ പ്രഭാകർ (ഗ്രേഡ് 6), ശശാന്ത് ആർ (ഗ്രേഡ് 6).

സിൽവർ ടോപ്പർമാർ : ആരവ് വിഷ്ണു (ഗ്രേഡ് 3), ആദിത്യൻ ഹരികുമാർ (ഗ്രേഡ് 4), ഗംഗാ കിരൺ (ഗ്രേഡ് 1), സായ് സാന്ത്വാന (ഗ്രേഡ് 4), വൈഷ്ണവ് സുമേഷ് (ഗ്രേഡ് 5).

കുട്ടികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ അബാക്കസ് മത്സരത്തിൽ ‘ചാമ്പ്യൻ,’ ‘ഗോൾഡ് ‘, ‘സിൽവർ’ കിരീടങ്ങൾ സ്വന്തമാക്കാൻ 72 രാജ്യങ്ങളിൽ നിന്നുള്ള 23537 വിദ്യാർത്ഥികൾ മത്സരിച്ചു. പ്രത്യേക രീതികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് തലച്ചോറിന്റെ മുഴുവൻ ശേഷിയും സാക്ഷാത്കരിക്കാൻ പ്രാപ്തമാക്കുന്ന കുട്ടികൾക്കായുള്ള ഒരു പ്രോഗ്രാമാണ് ബ്രെയ്‌നോബ്രെയ്‌ൻ. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ മത്സര വിജയികളെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!