bahrainvartha-official-logo
Search
Close this search box.

അൽ ഹിദായ സെന്‍റർ സംഗമം ശ്രദ്ധേയമായി

WhatsApp Image 2022-02-27 at 11.43.46 PM

മനാമ: ഹിദ്ദ് അൽ ഹിദായ സെന്‍റർ മദ്രസ്സ മലയാള വിഭാഗം നടത്തിയ സംഗമവും സമ്മാന ദാനവും പഠിതാക്കളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മദ്രസ്സ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അഹമ്മദ്​ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാ-വൈജ്ഞാനിക മത്സരങ്ങൾ അരങ്ങേറി.

രണ്ടാംഘട്ട പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള സമ്മാനദാനം ട്രഷറർ യാഖൂബ് ഈസ്സയുടെ നേതൃത്വത്തിൽ ഹംസ റോയൽ, നൗഷാദ് കാടാച്ചിറ, ദിൽഷാദ്, ഫൈസൽ ഹിദ്ദ് എന്നിവർ നിർവ്വഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ നന്ദി പ്രകാശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!