മനാമ: കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ടവർക്കായ് സോഷ്യൽ വെൽഫെയർ അസോസിയഷൻ്റെ ജന സേവന വിഭാഗമായ വെൽകെയർ, ജീവൻ രക്ഷാ മരുന്നുകൾ നൽകുന്ന മെഡ്കെയർ എന്നിവയിലൂടെ നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും വെൽകെയർ, മെഡ്കെയർ കൺവീനറുമായ അബ്ദുൽ മജീദ് തണലിനെ സോഷ്യൽ വെൽഫെയർ അസസിയേഷൻ ആദരിക്കുന്നു.
മാർച്ച് 3 വ്യാഴാഴ്ച വൈകുന്നേരം 7.00 മണിക്ക് അദ്ലിയ സൂം മാർഷ്യൽ ആട്സ് സെൻ്ററിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഐ സി ആർ എഫ്. ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻ്റർ ചെയർമാൻ അബ്ദുൽ വാഹിദ് ഖറാത്ത വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കോവിഡ് തുടക്കത്തിൽ സോഷ്യൽ വെൽഫെയർ അസസിയേഷൻ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് വഴി വെൽകെയറും മെഡ്കെയറും വ്യത്യസ്തമായ ജനസേവന പദ്ധതികൾ ആവിഷ്കരിക്കുകയും സുമനസ്സുകളുടെ സഹായത്തോടെ ധാരാളം പ്രവാസികൾക്ക് സാന്ത്വനം നൽകുകയും ചെയ്തു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ രാപകൽ ഭേദമന്യേ ബഹ്റൈനിൻ്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും നടത്തിയ എണ്ണമറ്റ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെൽകെയർ, മെഡ് കെയർ കൺവീനർ അബ്ദുൽ മജീദ് തണലിന് ബഹ്റൈനിൽ കോവിഡ് കാലത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മീഡിയവണ്‍ ബ്രേവ് ഹാർട്ട് പുരസ്കാരവും ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരവും തേടി എത്തിയിരുന്നു.