bahrainvartha-official-logo
Search
Close this search box.

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം: ഒഐസിസി സർവ്വ മത പ്രാർത്ഥനയും, അനുസ്മരണവും നടത്തി

IMG-20220308-WA0265

മനാമ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഒഐസിസി ദേശീയ കമ്മിറ്റി സർവ്വ മത പ്രാർത്ഥനയും അനുശോചന യോഗവും നടത്തി. ഒഐസിസി ഓഫീസിൽ വെച്ചു ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞു. സർവ്വ മത പ്രാർത്ഥനക്ക് അബൂബക്കർ പൊന്നാനി , ആർ ഉണ്ണികൃഷ്ണ പിള്ള, മാത്യൂസ് വാളക്കുഴി എന്നിവർ നേതൃത്വം നൽകി. രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യവും മിത ഭാഷിയുമായിരുന്നു തങ്ങൾ എന്ന് യോഗം അഭിപ്രായപ്പെട്ടു.

മാറി കൊണ്ടിരിക്കുന്ന രാജ്യത്തെ സാമൂഹിക സാഹചര്യത്തിലും മതേതരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹിതമായ സന്ദേശം ഉയർത്തിപ്പിടിച്ചു ജീവിച്ച തങ്ങളുടെ വിയോഗം മതേതര കേരളത്തിന്റെ തീരാനഷ്ടമാണ്.സമഭാവന, സഹവർത്തിത്വം, സാഹോദര്യം അതിലേറെ മനുഷ്യത്വം തുടങ്ങിയ മൂല്ല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഐക്യ ജനാധിപത്യ മുന്നണിക്കും മതേതര ചേരിക്കും എന്നും കരുത്തും പ്രചോദ നവുമായിരുന്നു. ആർക്കും ഏതു സമയത്തും ഏതു പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന കുടംബത്തിന്റെ കാരണവർ ആയിരുന്നു തങ്ങളെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ബഹ്‌റൈൻ സന്ദർശന വേളകളിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ ലഭിച്ച അവസരങ്ങളെ പ്രവർത്തകർ ഹൃദയ വേദനയോടെ ഓർത്തെടുത്തു.

ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി നേതാക്കളായ ഷമീം നടുവണ്ണൂർ, നിസാർ കുന്നത്ത്കളത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, അനിൽ കുമാർ, ദീപക് ചുമ്മാർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!