bahrainvartha-official-logo
Search
Close this search box.

ഐ എൻ എൽ ദേശീയ കമ്മറ്റിയുടെ പേരിലുള്ള തീരുമാനം തള്ളിക്കളയുന്നതായി ബഹ്‌റൈൻ ഐ എം സി സി

INL

മനാമ: കേരള സംസ്ഥാന ഐ എൻ എൽ പ്രസിഡന്റ് പ്രൊഫസർ എ പി അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറി സി പി നാസർകോയ തങ്ങളെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി കൊണ്ടുള്ള വ്യാജ ദേശീയ കമ്മറ്റിയുടെ തീരുമാനം തള്ളിക്കളയുന്നതായി ബഹ്‌റൈൻ ഐ എം സി സി യുടെ അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം പ്രസ്താവിച്ചു.

കഴിഞ്ഞ പതിനേഴു വർഷമായി ഒരിക്കൽ പോലും മെമ്പർഷിപ്പോ ജനാതിപത്യ രീതിയിൽ തിരഞ്ഞെടുപ്പൊ നടത്താത്തെയാണ് അഖിലേന്ത്യാ കമ്മറ്റി എന്ന പേരിൽ ചിലർ ഓൺലൈൻ വഴി യോഗം ചെർന്നതായി പറയുന്നത് . മെമ്പർഷിപ് അടിസ്ഥാനത്തിൽ ജനാധിപത്യ രീതിയിൽ നിലവിൽ വന്ന കേരള സംസ്ഥാന കമ്മറ്റിയേയോ അതിന്റെ ഭാരവാഹികളെയോ നീക്കം ചെയ്യാനോ പുറത്താക്കാനോ ഒരു അവകാശവും ഇല്ലാത്ത ഇത്തരക്കാരുടെ നീക്കങ്ങൾ കേരളത്തിലെ ഐ എൻ എൽ പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ബഹ്‌റൈൻ ഐ എം സി സി സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു.

നേരത്തെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യം ആയിരുന്ന ഐ എൻ എൽ നെ ഇതേ ആളുകൾ തന്നെയാണ് തമിഴ്‌നാട്ടിൽ അഞ്ച് പാർട്ടിയാക്കി പിളർത്തി നശിപ്പിച്ചതെന്നും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്ത്‌ വാർഡ് സീറ്റിൽ പോലും മത്സരിക്കാൻ കഴിയാത്ത വിധം നാമാവശേഷമാക്കിയതെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.നാല് വർഷമായി കേരളത്തിലെ പാർട്ടിയിൽ ആരംഭിച്ച ആഭ്യന്തര തർക്കങ്ങൾ രമ്യമായി പരിഹരിച്ചു യോജിപ്പ് കണ്ടെത്തുന്നതിനു പകരം ഒരു വിഭാഗത്തിന്റെ വക്താവായി മാറുകയാണ് ദേശീയ പ്രസിഡന്റ് എന്ന് പറയുന്ന മുഹമ്മദ്‌ സുലൈമാൻ സ്വീകരിച്ച നിലപാട് എന്നും ഇതാണ് ഇന്നത്തെ അവസ്ഥയിലേക്ക് കേരളത്തിൽ ഐ എൻ എൽ നെ എത്തിച്ചതെന്നും യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് മൊയ്‌തീൻ കുട്ടി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു, പി വി സിറാജ്, നൗഫൽ അത്തോളി, ഷാനവാസ്‌ നന്തി, ഹാഫിസ് തൈക്കണ്ടി, റയീസ് മുഹമ്മദ്‌, നിസാർ അഴിയൂർ എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി ഖാസിം മലമ്മൽ സ്വാഗതവും ഷുക്കൂർ പാലൊളി നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!