മനാമ: കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലും പരിസരപ്രദേശങ്ങളിലും ഉൾപ്പെടുന്ന പ്രവാസി കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറം(NAPS) ബഹ്റൈൻ ചാപ്റ്ററിൻറെ വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും മാർച്ച് 18ന് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ പരിപാടി പൊതുവേദികളിൽ ആണ് എന്നത് സന്തോഷപ്രദം ആണ്, ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക പരിപാടികൾക്ക് ഊർജ്ജം പകരുവാനും കുടുംബാംഗങ്ങൾക്ക് ഉന്മേഷം പകരുവാനുമായി സംഘടിപ്പിക്കുന്ന സംഗമത്തിലേക്ക് കുടുംബാംഗങ്ങൾ മുഴുവൻ എത്തിച്ചേരാനും കൂടുതൽ പുതിയ അംഗങ്ങളെ എത്തിക്കുവാനും കഴിഞ്ഞ ദിവസം ചേർന്ന സംഘാടക കമ്മിറ്റി അഭ്യർത്ഥിച്ചു.