മനാമ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയാണ് ക്യാമ്പ് നടക്കുക.
സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജം (BKS) ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ നിർവ്വഹിച്ചു. കരുണയുടെയും ജനസേവനത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണ പുതുക്കാൻ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പിൽ ജനങ്ങൾക്ക് ആവശ്യമായ വിവിധ രക്ത-ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുള്ള കൺസൾട്ടേഷൻ സേവനവും പൂർണ്ണമായും സൌജന്യമായി ഉണ്ടായിരിക്കും.
ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് എം.എസ്, ജീസൺ ജോർജ്, സെക്രട്ടറി വിനോദ് ഡാനിയേൽ, ജില്ലാ ഭാരവാഹികളായ ജോൺസൺ. ടി. തോമസ്, കോശി ഐപ്പ്, ബ്രൈറ്റ് രാജൻ, ബിബിൻ മാടത്തേത്ത്, സിജി തോമസ്, ഷാജി. കെ. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യോഗത്തിന് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് നന്ദിയും രേഖപ്പെടുത്തി. സന്തോഷ് ബാബു, സിബി അടൂർ, അബിൻ ജോൺ, സാം ആനപാറയ്ക്കൽ, ഈപ്പൻ പി.ജെ, അനിയൻ കുഞ്ഞ്, സിജു ചെറിയാൻ, സജി മത്തായി, നിഷ ശാമൂവേൽ, റെജി. എം. ചെറിയാൻ, എബി ജോൺ, നോബിൾ ജേക്കബ്, എബിൻ മാത്യു, ഷാബു കടമ്പനാട്, സതീഷ് ജോർജ്, നിഥിൻ റാന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









