bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി; ശറഫുദ്ധീൻ മാരായമംഗലം പ്രസിഡന്റ്, ഇൻമാസ് ബാബു പട്ടാമ്പി ജനറൽ സെക്രട്ടറി

WhatsApp Image 2022-03-20 at 5.05.28 PM

മനാമ: ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ വാർഷിക ജനറൽബോഡി യോഗം മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

വാർഷിക റിപ്പോർട്ട് ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പിയും വരവ് ചിലവ് കണക്കുകൾ ട്രഷറർ നിസാമുദ്ധീൻ മാരായമംഗലവും അവതരിപ്പിച്ചു. തുടർന്ന് നിലവിലുള്ള ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് റിട്ടേണിഗ് ഓഫിസർ ഉമ്മർ കാട്ടിലങ്ങാടിയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാൻ ഉള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. നിരീക്ഷകർ ആയ വി എച്ച് അബ്ദുള്ളയും, നിസാർ ഉസ്മാനും തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുത്തു. സദസ്സിന്റെ അഭിപ്രായം മാനിച്ചു ഏക പാനലിലൂടെ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി ശറഫുദ്ധീൻ മാരായമംഗലം, ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി, ട്രഷറർ ഹാരിസ് വി വി തൃത്താല, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി, വൈസ് പ്രസിഡന്റ്മാരായി നിസാമുദ്ധീൻ മാരായമംഗലം, ആഷിഖ് മേഴത്തൂർ, യൂസഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം എന്നിവരെയും സെക്രട്ടറിമാരായി മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, യഹ്‌യ വണ്ടുംതറ, ഫൈസൽ വടക്കഞ്ചേരി, ഷഫീഖ് വല്ലപ്പുഴ എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, അഷ്‌റഫ്‌ മരുതൂർ, കൃഷ്ണമൂർത്തി ആലത്തൂർ, ഷമീർ ചെർപ്പുള്ളശേരി, എന്നിവർ സംസാരിച്ചു. ഇൻമാസ് ബാബു പട്ടാമ്പി സ്വാഗതവും, നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!