bahrainvartha-official-logo
Search
Close this search box.

ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ “നാട്ടരങ്ങ്” ശ്രദ്ധേയമായി

IMG-20220328-WA0001

മനാമ: എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ എന്നീ പഞ്ചായത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ “നാട്ടരങ്ങ്” എന്ന പേരിൽ സംഘടിപ്പിച്ച കുടുംബസംഗമം അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും വിവിധ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.

കെ.സി.എ ഹാളിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ 250 ഓളം അംഗങ്ങൾ പങ്കെടുത്തു. ഇടപ്പാളയം ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് രതീഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ കഴിയാതിരുന്ന കുടുംബ സംഗമം നടത്തുകവഴി അംഗങ്ങളുടെ മാനസികോല്ലാസവും അതിലുപരി പരസ്പരം പരിചയം പുതുക്കുന്നതിനുള്ള വേദിയും ആയെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് സൂചിപ്പിച്ചു.

പ്രവാസലോകത്തു ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ ഇരുപതോളം അംഗങ്ങൾക്കുള്ള ആദരവ് നൽകുകയും കൂടാതെ ഇടപ്പാളയം സംഘടിപ്പിച്ച വാക്കിങ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാനവും നൽകി.

സോപാനം വാദ്യ കലാ സംഘം ഗുരു ശ്രീ സന്തോഷ് കൈലാസും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം , ഇടപ്പാളയം കലാകാരന്മാർ അണിയിച്ചൊരുക്കിയ “ഇന്നലെകൾ മായുന്നില്ല” എന്ന ലഘു നാടകവും കൂടാതെ അംഗങ്ങളുടെ തിരുവാതിരക്കളി, ഗാനമേള ,മിമിക്രി തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി.

ഇടപ്പാളയത്തിന്റെ പുതിയ ഫേസ്ബുക് ,ഇൻസ്റ്റഗ്രാം , യൂട്യൂബ് എന്നിവയുടെ ഔദ്യോഗിക ലോഞ്ചിംഗ് പ്രസിഡണ്ട് രതീഷ് സുകുമാരനും മീഡിയ കൺവീനർ വിനീഷ് കേശവനും ചേർന്ന് നടത്തി. മെമ്പർഷിപ്പ് കൺവീനർ ഫൈസൽ അനോടിയലിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്ക് ഇടപ്പാളയത്തിൽ മെമ്പർഷിപ്പ് എടുക്കാനുള്ള അവസരവും ഒരുക്കി.

രക്ഷാധികാരികളായ പാർവതി ദേവദാസ് ,രാജേഷ് നമ്പ്യാർ ,അൻവർ മൊയ്‌ദീൻ ഗ്ലോബൽ പ്രതിനിധി ഷെഫീൽ സൗദി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .സനാഫ് റഹ്മാൻ, ഗ്രീഷ്മ രഘുനാഥ് തുടങ്ങിയവർ നിയന്ത്രിച്ച പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ അരുൺ നന്ദി പറഞ്ഞു.
ചടങ്ങിന് രഘുനാഥ് ,ബഹ്‌റൈൻ ഓക്ഷൻ ബാലൻ ,ഇ.ടി. ചന്ദ്രൻ, പ്രത്യൂഷ് കല്ലൂർ, ഷമീല ഫൈസൽ, ഫൈസൽ മാമ്മു, രഘുനാഥ് , പ്രദീഷ് പുത്തൻകോട് , രാമചന്ദ്രൻ പോട്ടൂർ , സജീവ് , ഷാഹുൽ ഹമീദ് , അശ്വതി മഹേഷ്, സുമയ്യത്തുൽ ഷബാന ഫൈസൽ, കൃഷ്ണ പ്രിയ അരുൺ ,പ്രമോദ് വട്ടംകുളം ,ബിജു, ഷാജി കല്ലംമുക്ക് , മനോജ് വല്ല്യാട് ,വിജീഷ്,രാഹുൽ ,സുധീർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!