bahrainvartha-official-logo
Search
Close this search box.

രാ​ഷ്ട്രീ​യ, വാ​ണി​ജ്യ, നി​ക്ഷേ​പ, ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ചർച്ച ചെയ്ത് ഇന്ത്യയും ബഹ്​റൈനും

FO8m67WVcAESKSY
മ​നാ​മ: വി​വി​ധ​ത​ല​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​​ന്റെ പു​രോ​ഗ​തി ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ന​ട​ന്ന അ​ഞ്ചാം വ​ട്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ല​യി​രു​ത്തി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ ബ​ഹ്​​റൈ​ൻ സം​ഘ​ത്തെ ന​യി​ച്ച​ത്. ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി (സി.​പി.​വി & ഒ.​ഐ.​എ) ഡോ. ​ഔ​സാ​ഫ്​ സ​ഈ​ദ്​ നേ​തൃ​ത്വം ന​ൽ​കി.

രാ​ഷ്ട്രീ​യ, വാ​ണി​ജ്യ, നി​ക്ഷേ​പ, ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഇ​രു​കൂ​ട്ട​രും ച​ർ​ച്ച ന​ട​ത്തി. തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജം, സി​വി​ൽ ഏ​വി​യേ​ഷ​ൻ, ബ​ഹി​രാ​കാ​ശ ശാ​സ്ത്രം എ​ന്നി​വ​യി​ൽ അ​നു​ഭ​വ സ​മ്പ​ത്ത്​ കൈ​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ന​യ​ത​ന്ത്ര​ബ​ന്ധം ആ​രം​ഭി​ച്ച​തി​​ന്റെ സു​വ​ർ​ണ ജൂ​ബി​ലി​യി​ൽ എ​ത്തി​നി​ൽ​ക്കെ, പ​ര​സ്പ​ര ബ​ന്ധ​ത്തി​​ന്റെ പു​രോ​ഗ​തി​യി​ൽ ഇ​രു​കൂ​ട്ട​രും സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!