bahrainvartha-official-logo
Search
Close this search box.

‘ഖല്‍ബാണ് താജുദ്ധീന്‍’ മ്യൂസിക്കല്‍ ഡാന്‍സ് പ്രോഗ്രാം ഇന്ന് ഇന്ത്യന്‍ ക്ലബ്ബില്‍

New Project - 2022-06-09T095231.506

മനാമ: ‘നെഞ്ചിനുള്ളില്‍ നീയാണ്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താജുദ്ധീന്‍ വടകര നയിക്കുന്ന ‘ഖല്‍ബാണ് താജുദ്ധീന്‍’ മ്യൂസിക്കല്‍ ഡാന്‍സ് പ്രോഗ്രാം ഇന്ന് ജൂൺ 9 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. ബഹ്റൈനിലെ ഒരുകൂട്ടം കലാസ്‌നേഹികള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ താജുദ്ധീനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റാഫി മോഹ, ഗായികമാരായ സജില സലിം, ഹര്‍ഷ കാലിക്കറ്റ്, ആഷിര്‍ വടകര തുടങ്ങിയവര്‍ക്കൊപ്പം ഗള്‍ഫുനാടുകളില്‍ അറിയപ്പെടുന്ന ‘ഓറ ഡാന്‍സ് ടീം’ അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഗള്‍ഫുനാടുകളില്‍ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്നു ഓര്‍ഗനൈസര്‍മാരായ സാബിര്‍ മുഹമ്മദ്, അമ്പിളി ഇബ്രാഹിം, സുമേഷ് പെര്‍ഫെക്ട് ലൈന്‍, ജന്നത്ത്, ശ്രേയസ് സുമേഷ്, പ്രവീണ്‍ തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 33464471, 33145708, 66309646

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!