മനാമ: പാലക്കാട് ചെർപ്പുളശേരി സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഈഗിൾ മറൈൻ കമ്പനിയിൽ ജനറൽ മാനേജറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാർ ആണ് മരിച്ചത്. 52 വയസായിരുന്നു. ചെർപ്പുളശേരി പഞ്ചാരത്തു പീതാംബരൻ നായരുടെയും ഉപ്പുഴിയിൽ വിശാലക്ഷി അമ്മയുടെയും മകനാണ് പരേതൻ.
തൃശൂർ പെരിങ്ങാവ് ലക്ഷ്മിയിൽ ലക്ഷ്മി നായരുടെയും പരേതനായ അച്യുതൻ നായരുടെയും മകൾ അജിത ഭാര്യയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ അധ്യാപികയുമാണ്. ഏക മകൾ കാവ്യശ്രീ UK യിൽ വിദ്യാർത്ഥിനി ആണ്.
സഹോദരിമാർ: രാജലക്ഷ്മി (കാനഡ), ഗീത (ദുബായ്)