കേരള സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ പിൻവലിക്കണം: ആംആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി

WhatsApp Image 2022-08-24 at 7.25.56 PM

മനാമ: സർക്കാരിന് യഥേഷ്ടം ഖജനാവ് കൊള്ളയടിക്കാൻ തക്കവിധം ലോകായുക്തയുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കണം എന്ന് ബഹ്‌റൈൻ ആംആദ്മി കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്തു കടമെടുത്തു നാടുമുടിപ്പിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പിണറായി സർക്കാർ ലോകായുക്തയുടെ അധികാരങ്ങളിൽ കൂടി കൈകടത്തുന്നത് അത്യന്ത്യം അപലപനീയമാണ്. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രതിഷേധമീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ആം ആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി കൺവീനർ സണ്ണി ഹെന്ററി ആവശ്യപ്പെട്ടു. ജോയിൻ കൺവീനർ പങ്കജ് നാഭൻ, സെക്രട്ടറി ലിജേഷ് മൈക്കിൾ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!