bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസിയും കീബോർഡ് കലാകാരനുമായ ബഷീർ മായൻ നിര്യാതനായി

New Project - 2022-08-31T095721.180

മനാമ: ബഹ്‌റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ എന്നറിയപ്പെട്ടിരുന്ന കെ.വി മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചു വേദനയെ തുടർന്ന് ഇന്ന് പുലർച്ചെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് സ്വദേശം. ബഹ്‌റൈനിൽ സ്വകാര്യ കാർഗോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബം നാട്ടിലാണ്.

ബഹ്റൈനിലെ കലാ സാംസ്കാരിക പരിപാടികളിൽ കീബോർഡ് വായനയയിലൂടെ നിറസാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ബഷീർ.

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ബി.കെ .എസ് .എഫ് സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!