bahrainvartha-official-logo
Search
Close this search box.

കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ “മഹർജാൻ അൽ റബീഹ്” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

New Project - 2022-10-05T081053.635

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സൗ​ത് സോ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ഹ​ർ​ജാ​ൻ അ​ൽ റ​ബീ​ഹ് (സ്പ്രി​ങ് ഫെ​സ്റ്റ് -2022) ശ്ര​ദ്ധേ​യ​മാ​യി. ‘അ​നാ​ഥ​ക​ളു​ടെ പി​താ​വ്’​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖ​ലീ​ൽ അ​ൽ ദൈ​ലാ​മി (ബാ​ബ ഖ​ലീ​ൽ) മു​ഖ്യാ​തി​ഥി​യാ​യി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​രോ വ്യ​ക്തി​യു​ടെ​യും ബാ​ധ്യ​ത​യാ​ണെ​ന്നും സ​ർ​വ​ശ​ക്ത​ൻ ന​ൽ​കു​ന്ന വി​ഭ​വ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി പ​ങ്കു​വെ​ക്കാ​നു​ള്ള മ​ന​സ്സ് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കോ​വി​ഡ് കാ​ല​ത്ത് കെ.​എം.​സി.​സി​യു​ടെ മെ​ഡി​കെ​യ​ർ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച യു​നൈ​റ്റ​ഡ് ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. ജി.​സി.​സി ക​ൺ​ട്രി മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ബാ​ദു​ഷ മെ​മെ​ന്റോ ഏ​റ്റു​വാ​ങ്ങി.

സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ ‘ഇ. ​അ​ഹ​മ്മ​ദ് സ്നേ​ഹ​തീ​രം’​ പ്ര​ഥ​മ അ​വാ​ർ​ഡു​ക​ൾ സാ​മൂ​ഹി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി മൊ​യ്‌​തീ​ൻ പേ​രാ​മ്പ്ര, ബ​ഷീ​ർ തി​രു​നെ​ല്ലൂ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം, ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​യ്ദ് ഹ​നീ​ഫ്, കു​ട്ടൂ​സ മു​ണ്ടേ​രി, എ​യ​ർ ഹോം ​ട്രാ​വ​ൽ​സ് എം.​ഡി. നി​തി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ​ഷീ​ർ അ​ഹ്മ​ദ് ബു​ർ​ഹാ​നി മു​ള്ളൂ​ർ​ക്ക​ര, യൂ​നു​സ് ക​രു​വാ​ര​ക്കു​ണ്ട് എ​ന്നി​വ​ർ ച​രി​ത്ര ക​ഥാ പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ചു. സൗ​ത് സോ​ൺ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ആ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​ഹി​ൽ തൊ​ടു​പു​ഴ സ്വാ​ഗ​ത​വും ന​വാ​സ് കു​ണ്ട​റ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!