bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

WhatsApp Image 2022-11-20 at 12.30.21 PM

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് സിൽവർ ജൂബിലി ഹാളിൽ വച്ചു പ്രശസ്ത സഹിത്യകാരി ഷബിനി വാസുദേവ് നിർവ്വഹിച്ചു.

മാതൃഭാഷയായ മലയാളത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് പുതു തലമുറക്ക് പകർന്നു നൽകുന്നതിൽ എസ് എൻ സി എസ് നടത്തുന്ന ക്രിയാത്മകമായ സേവനത്തെയും ഉദ്ഘാടക പരാമർശിക്കുകയുണ്ടായി.

എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ജനറൽ സെക്രട്ടറി സജീവൻ വി . ആർ സ്വാഗതവും , ലൈബ്രേറിയൻ ജയേഷ് വി കെ, മലയാളം പാഠശാലയിലെ പ്രധാന അധ്യാപിക സന്ധ്യാ മനോജ്, മുൻ പ്രധാന അധ്യാപകൻ സുരേഷ് മാഷ് (ശബ്ദരേഖ), പ്രസീദ പവിത്രൻ എന്നിവർ ആശംസകൾ അറിയിച്ചു. മഞ്ചുഷ ചന്ദ്രബാബു അവതാരികയായ ചടങ്ങിൽ പാഠശാല കൺവീനർ ഷാജി ദിവാകരൻ നന്ദി രേഖപ്പെടുത്തിയതോടൊപ്പം മലയാളം പാഠശാലയിലെ അധ്യാപകരെയും പ്രത്യേകം അഭിനന്ദനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!