bahrainvartha-official-logo
Search
Close this search box.

ഖത്തർ ലോകകപ്പിലെ ആദ്യ സമനിലയിൽ കലാശിച്ച് വെയിൽസ് – യു എസ് എ പോരാട്ടം

20221122_001439_0000

ദോഹ: ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തിൽ യു എസ് എ യെ സമനിലയിൽ തളച്ച് വെയിൽസ്. ആദ്യ പകുതിയിൽ കളിയുടെ 36ാം മിനിറ്റിൽ തിമോത്തി വിയ നേടിയ ഗോളിലൂടെ മുന്നിട്ട് നിന്ന യു എസ് എ യെ 82 ആം മിനിറ്റിൽ വെയിൽസ് സൂപ്പർ താരം ഗാരത് ബെയിൽസ് പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ സമനിലയിൽ തളക്കുകയായിരുന്നു.

ആദ്യ നിമിഷങ്ങളിൽ തന്നെ ആക്രമിച്ചു തുടങ്ങി പന്തടക്കത്തിലും മുന്നേറ്റങ്ങളിലും ആധിപത്യം പുലർത്തിയായിൽ യു.എസ് എ യുടെ മുന്നേറ്റം. കളിയുടെ പത്താം മിനുറ്റിൽ ഗോളുറപ്പിച്ച മുന്നേറ്റവുമായി നീങ്ങിയ യു.എസ് താരം ജോഷ് സെർജന്റിന്റെ ഹെഡർ വെയ്ൽസ് പോസ്റ്റിലിടിച്ച് മടങ്ങിയിരുന്നു.

64 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയിൽസിന് ലോകകപ്പ് മത്സരത്തിനായി യോഗ്യത ലഭിക്കുന്നത്. ചരിത്രത്തിലെ തന്നെ വെയിൽസിന്റെ രണ്ടാം ലോകകപ്പാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!