bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ എം​ബ​സി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

New Project (44)

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ​ൺ ഫോ​റ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. പു​തു​വ​ർ​ഷ​ത്തെ ആ​ദ്യ ഓ​പ​ൺ ഹൗ​സാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത്. ഇ​ന്ത്യ​യു​ടെ 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ലും വൈ​കീ​ട്ട് ന​ട​ന്ന വി​രു​ന്നി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​​ന്റെ വ​ർ​ധി​ച്ച പ​ങ്കാ​ളി​ത്ത​ത്തി​ൽ അം​ബാ​സ​ഡ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ ഐ.​സി.​ആ​ർ.​എ​ഫ്, വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ, ഭാ​ര​തി അ​​സോ​സി​യേ​ഷ​ൻ, ടി.​കെ.​എ​സ്, ബി.​കെ.​എ​സ്, ഇ​ന്ത്യ​ൻ ക്ല​ബ്, ബു​ദൈ​യ്യ ഗു​രു​ദ്വാ​ര, ടി.​എ.​എ​സ്.​സി.​എ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​ക്ക് അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​രി​ഗ​ണ​ന​ക്കെ​ത്തി​യ മി​ക്ക കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹാ​രം കാ​ണാ​നും അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നും ക​ഴി​ഞ്ഞു.

ഐ.​സി.​ആ​ർ.​എ​ഫി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​യി​ലി​ൽ അ​ഞ്ചു​ത​വ​ണ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ ​ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ഹ്റൈ​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ അ​നു​ഭാ​വ പൂ​ർ​ണ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന ബ​ഹ്റൈ​നി​ലെ വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ൾ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു.

ഓ​പ​ൺ ഹൗ​സി​​ന്റെ പ​രി​ഗ​ണ​ന​ക്ക് വ​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ ഉ​ട​ൻ​ത​​ന്നെ പ​രി​ഹാ​രം ക​ണ്ടു. മ​റ്റു​ള്ള​വ​യി​ൽ ഉ​ട​ൻ​ത​ന്നെ പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!