bahrainvartha-official-logo
Search
Close this search box.

‘​വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ “ആ​ല​പ്പി ഫെ​സ്റ്റ് 2023” ഫെ​ബ്രു​വ​രി 10ന്; കെ. ​മ​ധു മു​ഖ്യാ​തി​ഥി​യാ​യെത്തും

New Project (43)

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ‘ആ​ല​പ്പി ഫെ​സ്റ്റ് 2023’ ആ​ഘോ​ഷ​വും ഫെ​ബ്രു​വ​രി 10ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കും. പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ കെ. ​മ​ധു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​ൺ​വെ​ക്സ് മീ​ഡി​യ​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ല​പ്പി ഫെ​സ്റ്റി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ര​വം ബ​ഹ്‌​റൈ​ന്റെ നാ​ട​ൻ​പാ​ട്ട്, സോ​പാ​നം വാ​ദ്യ ക​ലാ​സ​മി​തി​യു​ടെ ഇ​ട​ക്ക​വാ​ദ്യം, ഗാ​ന​മേ​ള, ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ നി​വാ​സി​ക​ളാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് ഡോ. ​പി.​വി. ചെ​റി​യാ​ൻ (ചെ​യ​ർ), സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി (വൈ​സ് ചെ​യ​ർ), വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ (പ്രോ​ഗ്രാം ക​ൺ), സു​മ​ൻ സ​ഫ​റു​ല്ല, സ​ജി പി​ള്ള, അ​ല​ക്സ് ബേ​ബി (അ​സി. ക​ൺ), ദീ​പ​ക് ത​ണ​ൽ (എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ക​ൺ.), ഡെ​ന്നി​സ് ഉ​മ്മ​ൻ (സ്‌​പോ​ൺ​സ​ർ​ഷി​പ് ക​ൺ.), ബോ​ണി, അ​നൂ​പ് ശ​ശി​കു​മാ​ർ (സ്‌​പോ​ൺ​സ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ), ജോ​ഷി നെ​ടു​വേ​ലി​ൽ (പ​ബ്ലി​സി​റ്റി ക​ൺ.), അ​ശോ​ക​ൻ താ​മ​ര​ക്കു​ളം (റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ.), സ​ന്തോ​ഷ് ബാ​ബു, ലി​ബി​ൻ സാ​മു​വ​ൽ, ര​ശ്മി അ​നൂ​പ് (റി​സ​പ്ഷ​ൻ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ്രോ​ഗ്രാം ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളാ​യ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​നും ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നും കൂ​ട്ടാ​യ്മ​ക്ക് ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബ​ഹ്റൈ​നി​ൽ മ​ര​ണ​പ്പെ​ട്ട ര​ണ്ടു പേ​രു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കാ​നും ജോ​ലി അ​ന്വേ​ഷ​ക​രാ​യി എ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​നും ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, ക​ൺ​വീ​ന​ർ വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ട്ര​ഷ​റ​ർ ജി. ​ഗി​രീ​ഷ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, യു.​കെ. അ​നി​ൽ കു​മാ​ർ, വി​മ​ൻ​സ് വി​ങ് അ​സി. ക​ൺ​വീ​ന​ർ ര​ശ്മി അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ​ക്ക് 39215128, 33193710 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!