‘മാനവ രക്ഷയ്ക്ക് ദൈവിക ദർശനം’-വിസ്ഡം ഇസ്ലാമിക് കോൺഫറൻസ്

Wisdom Islamic

മനാമ : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസെഷന്റ് ആഭിമുഖ്യത്തിൽ കോഴിക്കോട് ‘മാനവ രക്ഷയ്ക്ക് ദൈവിക ദർശനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് നടക്കുന്ന ഇസ്ലാമിക് കോൺഫറൻസിന് അൽ ഹിദായ മലയാളം വിഭാഗം ബഹ്‌റൈൻ എല്ലാവിധ പിന്തുണയും നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.

കേരളീയ സമൂഹത്തിൽ നാളിതുവരെ കേട്ടു കേൾവിയില്ലാത്ത ലൈംഗിക അരാകജത്വവും സ്വവർഗ്ഗരതിയും നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന സാമൂഹിക അന്തരീക്ഷത്തിൽ മനുഷ്യരെ നേർവഴിക്ക് വിളിക്കുന്ന ഇത്തരം പരിപാടികൾ കാലഘട്ടത്തിന് അനിവാര്യമാണ് എന്ന് അൽ ഹിദായ മലയാളം വിഭാഗം ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പ്രമേയവതരണത്തിൽ അറിയിച്ചു. പ്രസിഡണ്ട് ഹംസ ആമേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. നാൽപത്തിനാല് വർഷമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഹുസൈൻ കൂരിയാടിന് യോഗം യാത്രയയപ്പ് നൽകി.

പരിപാടിയിൽ സമീർ ഫാറൂഖി, വി. പി അബ്ദുൾ റസാഖ്, ആഷിക് മുഹറഖ്, ഷംസീർ ov, കോയ ബേപ്പൂർ, അബ്ദുൾ ലത്തീഫ് സിഎം, ഹനീഫ പിപി, ഗഫൂർ വെളിയംകോട് തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി രേഖപെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!