bahrainvartha-official-logo
Search
Close this search box.

വിൻസന്റ് ചീരൻ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സിംസ് മാസ്റ്റേഴ്സ് ജേതാക്കൾ

syms

മനാമ : സിംസ് ബാറ്റ്മിന്റെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാറ്റ്മിന്റെൻ ടൂർണമെന്റിൽ സിംസ് മാസ്റ്റേഴ്സ് ജേതാക്കളായി. 4 ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ സിംസ്‌ മാസ്റ്റേഴ്സ് സിംസ് ബോംബേഴ്സിനെ പരാജയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ് ) പ്രസിഡന്റ് ശ്രീ. ബിജു ജോസഫ് സെക്രട്ടറി ശ്രീ. ജോയ് പോളി, ജോയിന്റ് സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, സ്പോർട്സ് സെക്രട്ടറി ശ്രീ. മനു വർഗ്ഗീസ്, ടൂർണമെന്റ് കമ്മറ്റി കൺവീനർ ശ്രീ. ജോസഫ് തമ്പി, ശ്രീ. സജിൻ ഹെൻഡ്രി , ശ്രീ.ജിമ്മി ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!