മനാമ: വർണങ്ങളുടെ ഉത്സവമായ ഹോളി നവഭാരതിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഇന്ത്യക്കാരായ പ്രവാസികളെ ദേശ, ഭാക്ഷ, സംസ്ക്കാരം, വേഷം, ഭക്ഷണം, എന്നിവയ്ക്ക് അതീതമായി ഒന്നിപ്പിക്കുകയും ഭാരതീയ സംസ്കാരം ആചരിക്കുകയും ചെയ്യുന്ന നവഭാരത് , ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ ബഹ്റൈനിൽ ആചരിക്കാറുണ്ട്.
കേരള, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, സെൻട്രൽ എന്നിങ്ങനെ അഞ്ച് യൂനിറ്റായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന നവഭാരത് പ്രവാസികൾക്ക് ഗുണകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. മനാമ ഡൽമൺ ഹോട്ടലിൽ നടന്ന ആഘോഷ പരിപാടികൾക്ക് എൻറർടെയിൻമെന്റ് സെക്രട്ടറി ആശ പ്രദീപ്, കൺവീനർ നിരജൻ, കോഡിനേറ്റർ പ്രദീപ്, സെക്രട്ടറി റിതു തുടങ്ങിയവർ നേതൃത്വം നൽകി.