bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്‌റൈൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

WhatsApp Image 2023-04-10 at 9.54.26 PM

മനാമ: ഉമ്മുൽ ഹസം ബാങ്കോക് റെസ്റ്റാറന്റ് ഹാളിൽ വച്ച് നടന്ന ഇഫ്താർ വിരുന്നിൽ മൈത്രി ബഹ്‌റൈന്റെ കുടുംബാംഗങ്ങളും ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.

ഇഫ്താറിന് മുന്നേ നടന്ന ഹ്രസ്വമായ ചടങ്ങിൽ പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും, കോർഡിനേറ്റർ നവാസ് കുണ്ടറ ആമുഖവും പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിസിപ്പൽ ഗോപിനാഥ് മേനോൻ, അൽ ഹിലാൽ പ്രതിനിധി പ്യാരിലാൽ, മുസ്തഫ കളമശ്ശേരി ,ബഷീർ വാണിയംകോട്, രക്ഷാധികാരികളായ റഹീം ഇടക്കുളങ്ങര, ഷിബു പത്തനംതിട്ട, നിസാർ കൊല്ലം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സയ്യിദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി.

വൈസ് പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൽ ബാരി, ജോയിന്റ് സെക്രട്ടറി സലിം, തയ്യിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ ക്ലാപ്പന, ഷിനു താജുദീൻ, അൻസാരി കൊല്ലം, കോയിവിള മുഹമ്മദ്‌, സാമിർ ഖാൻ, അനസ് കരുനാഗപ്പള്ളി, ഷാജഹാൻ, ദഞ്ജീബ്, മാനോജ് ജമാൽ , റിയാസ് ഖാൻ, ഷിജു ഏഴംകുളം തുടങ്ങിയവർ ഇഫ്താർ വിരുന്ന് നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!