small icons
small icons

വാഹനം തടഞ്ഞുനിർത്തി ഇടിച്ച് തെറിപ്പിച്ചു; ബഹ്‌റൈനിൽ ഇന്ത്യാക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ഇന്ത്യക്കാരനടക്കം സംഘം അറസ്റ്റിൽ

crime

മനാമ: സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വച്ച് 33-കാരനായ ഇന്ത്യാക്കാരനെ കൊലപ്പെടുത്തിയ കേസിൽ 40-കാരനായ മറ്റൊരു ഇന്ത്യാക്കാരനെയും സഹായികളായ മറ്റ് പ്രതികളെയും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസും മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞ 2026 ഒക്ടോബർ 8-നാണ് കേസിനാസ്പദമായ ക്രൂരമായ സംഭവം നടന്നത്. കൃത്യമായ പ്ലാനിംഗോടെ എത്തിയ പ്രതിയും കൂട്ടാളികളും ചേർന്ന് സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വച്ച് ഇരയായ യുവാവിന്റെ വാഹനം തടഞ്ഞുനിർത്തുകയും, തുടർന്ന് യുവാവിനെ വാഹനത്തിൽ നിന്നും പുറത്തേക്ക് നിർബന്ധിച്ച് ഇറക്കിയ ശേഷം വാഹനം ഇയാളുടെ ശരീരത്തിലേക്ക് ഇടിച്ച് കയറ്റുകയുമായിരുന്നു. വൻ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.

സംഭവം നടന്ന ഉടൻ തന്നെ കേസെടുത്ത സി.ഐ.ഡി സംഘം ശാസ്ത്രീയ തെളിവുകളും വിവരങ്ങളും ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!