bahrainvartha-official-logo
Search
Close this search box.

‘വിശ്വ മലയാളം’ ആഗോളതല ഉദ്‌ഘാടനം 12 ന് ബഹ്‌റൈനിൽ; സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു

New Project - 2023-05-01T095812.279

മ​നാ​മ: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ‘വി​ശ്വ​മ​ല​യാ​ളം’ എ​ന്ന സ​മ്പൂ​ർ​ണ മാ​തൃ​ഭാ​ഷ സാ​ക്ഷ​ര​ത ദൗ​ത്യ​ത്തി​നു മു​ന്നോ​ടി​യാ​യി ബ​ഹ്റൈ​നി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളെ​യും മ​ല​യാ​ളി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളെ​യും ഭാ​ഷാ പ്ര​വ​ർ​ത്ത​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് പൊ​തു​യോ​ഗം ന​ട​ന്നു. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

മേ​യ് 12ന് ​വൈ​കീ​ട്ട് നാ​ലി​ന് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശ്വ​മ​ല​യാ​ള​ത്തി​ന്റെ ആ​ഗോ​ള​ത​ല ഉ​ദ്ഘാ​ട​ന​വും തു​ട​ർ​ന്നു ന​ട​ക്കു​ന്ന മാ​തൃ​ഭാ​ഷ സാ​ക്ഷ​ര​ത​യ​ജ്ഞ​വും വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് ഒ​ന്നി​ച്ചു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ സി.​വി. നാ​രാ​യ​ണ​ൻ, ലോ​ക കേ​ര​ള സ​ഭാം​ഗം ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ പ്ര​ദീ​പ് പ​തേ​രി, വി.​ആ​ർ. സ​ജീ​വ​ൻ, എ.​എം, ഷാ​ന​വാ​സ്, ര​ഞ്ചു വ​ർ​ക്ക​ല, അ​ജി​ത് പ്ര​സാ​ദ്, റ​ഫീ​ഖ് അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര​യും സം​ബ​ന്ധി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ബി​ജു എം. ​സ​തീ​ഷ് സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി ര​ജി​ത അ​നി ന​ന്ദി​യും പ​റ​ഞ്ഞു.

വി​ശ്വ​മ​ല​യാ​ളം ആ​ഗോ​ള​ത​ല ഉ​ദ്ഘാ​ട​ന​വും 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​വേ​ശ​നോ​ത്സ​വ​വും മേ​യ് 12ന് ​വൈ​കീ​ട്ട് 4.30ന് ​സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 36045442, 3804 4694.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!