bahrainvartha-official-logo
Search
Close this search box.

എസ്.എൻ.സി.എസ് സ്പീക്കേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Project - 2023-06-25T151045.522

മനാമ: “വാദിക്കാനും ജയിക്കാനുമല്ല – അറിയാനും അറിയിക്കാനും” എന്ന ഗുരുവചനം ഉൾക്കൊണ്ടു കൊണ്ട്,
അംഗങ്ങളുടെയും, അഭ്യുദയകാംഷികളുടെയും വ്യക്തിത്വ വികാസത്തിനും, നേതൃത്വ പാടവത്തിനും, ഒപ്പം ആശയവിനിമയത്തിലെ കഴിവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന SNCS സ്പീക്കേഴ്സ് ഫോറത്തിന്റെ 2022-23 വർഷത്തെ കമ്മറ്റിയുടെ ഉദ്ഘാടനം, പത്ര-ദൃശ്യ-മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വവും, 4PM ന്യൂസ് എക്സിക്യുട്ടീവ് എഡിറ്ററുമായ പ്രദീപ് പുറവൻകര നിർവഹിച്ചു. ടോസ്റ്റ്മാസ്റ്ററും , കൗൺസിലിംഗ് രംഗത്തെ പ്രമുഖനുമായ രവി മാരാത്ത് മുഖ്യ പ്രഭാഷണവും നടത്തി. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതവും, പ്രസിഡന്റ് വിശ്വനാഥൻ ബി, കോർഡിനേറ്റർ ജയേഷ് വി കെ, മെൻറ്റർ സുരേഷ് പി പി എന്നിവർ ആശംസ നേർന്നുകൊണ്ടും സംസാരിച്ചു.

ചെയർമാനും, ജനറൽ സെക്രട്ടറിയും ചേർന്ന് അഥിതികളെ പൊന്നാടയണിയിച്ച ചടങ്ങിൽ, 2021-22 വർഷത്തെ കമ്മിറ്റി അംഗങ്ങളെയും, പരിപാടികൾക്ക് നേതൃത്വം നൽകിയവരെയും ആദരിച്ചു. കൺവീനർ പ്രശാന്ത് കെ. കെ. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. സാബു പാലാ, സുചിത്ര ബിജു എന്നിവർ അവതാരകരായ ചടങ്ങിൽ സ്പീക്കേഴ്സ് ഫോറത്തിന്റെ ചരിത്രത്തെപ്പറ്റി അജിത്ത് കുമാർ തയ്യാറാക്കിയ ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു.

സ്പീക്കേഴ്സ് ഫോറത്തിന്റെ പുതിയ ഭാരവാഹികൾ:

കോർഡിനേറ്റർ : ജയേഷ് വി. കെ.
ജനറൽ കൺവീനർ: പ്രശാന്ത് കെ. കെ.

പ്രസിഡന്റ്: വിശ്വനാഥൻ ഭാസ്കരൻ
എജുക്കേഷൻ കൺവീനർ: സാബു പാലാ
സെക്രട്ടറി: സജിത്ത്. എൻ
മെമ്പർഷിപ്പ് കൺവീനർ: വിപിൻ പൂക്കൂട്ടി
പി.ആർ. കൺവീനർ: അജിത്ത് കുമാർ സി. കെ
ഫൈനാൻസ് കൺട്രോളർ: ജീഷ്ണു സുരേഷ്
സർജന്റ് അറ്റ് ആംസ് : അജിത്കുമാർ

മെന്റേഴ്സ്:
പ്രശാന്ത്. കെ.കെ.
സന്തോഷ്. സി.
സുരേഷ് പി. പി
പ്രശാന്തൻ ബി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!