bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് ശ്രാവണം 2023; പായസ മത്സരം സംഘടിപ്പിച്ചു

New Project - 2023-08-27T153513.050

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പായസം മത്സരം മത്സരാർത്ഥികളുടെ മികവുകൊണ്ടും പാചക വിധിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായാതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. 38 മത്സരാർത്ഥികൾ അവരുടെ വിവിധങ്ങളായ പായസങ്ങൾ വർണ്ണാഭമായി അലങ്കരിച്ച് പ്രദർശിപ്പിച്ചത് നിറകാഴ്ചയായി. ടിവി സിനിമ ഫെയിം കലേഷും മാത്തുക്കുട്ടിയും ആണ് ഈ വർഷത്തെ മത്സരങ്ങൾ ജഡ്ജ് ചെയ്തത്. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് ട്രോഫിയും ക്യാഷ് പ്രൈസ്, ഏറ്റവും നല്ല നളപാചകത്തിനുള്ള ട്രോഫി, നല്ല അലങ്കാരത്തിനുള്ള ട്രോഫി എന്നിവ ഉൾപ്പെടെ അനേകം സമ്മാനങ്ങൾ ആണ് ഇപ്രാവശ്യം ഒരുക്കിയിരുന്നത്. സിജി ബിനുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!