വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങളും ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

WhatsApp Image 2023-09-03 at 11.02.34 AM

മനാമ: ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിൽ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങൾ പൂർത്തിയായതായി ബി.കെ.എസ്.എഫ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് നാട്ടിലെത്തിക്കുന്നത്.

ഇന്ന് ഉച്ചക്ക് 12 മണിക്ക് സൽമാനിയ മെഡിക്കൽ സെന്‍റർ മോർച്ചറിയിൽ മൃതദേഹങ്ങൾ കാണുവാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനായി 11.45നും 12.30നും ഇടയിൽ മോർച്ചറിയിൽ എത്തണം.

 

വെള്ളിയാഴ്ച രാത്രി ബഹ്‌റൈനിലെ ആലിയില്‍ വാഹനാപകടത്തില്‍ അഞ്ചു യുവാക്കളുടെ മരണം ബഹ്‌റൈന് നൊമ്പരമായി. മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ കോഴിക്കോട് മായനാട് സ്വദേശി മഹേഷ്, ചാലക്കുടി സദേശി ഗൈദര്‍, പയ്യന്നൂര്‍ എടാട്ട് സ്വദേശി അഖില്‍, കാളികാവ് വെള്ളയൂര്‍ സ്വദേശി ജഗത്, ഹൈദരാബാദ് സ്വദേശി സുമന്‍ രാജണ്ണ എന്നിവര്‍ മരിച്ചത്. ആശുപത്രിയുടെ ഓണാഘോഷം കഴിഞ്ഞു മടങ്ങവയൊണ് അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!