bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ‘ഓണാരവം 2023’ പോസ്റ്റർ പ്രകാശനം നടത്തി

WhatsApp Image 2023-09-12 at 6.46.53 PM

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ) സംഘടിപ്പിക്കുന്ന ഓണാഘോഷം “ഓണാരവം 2023” പോസ്റ്റർ പ്രകാശനം നടത്തി.

 

വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രെഷറർ വര്‍ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ലേഡീസ്‌ വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്‌ എന്നിവരും കൂടാതെ ബോബി പുളിമൂട്ടിൽ, അജു.ടി. കോശി, ബിനു കോന്നി, ലിജൊ ബാബു, മോൻസി ബാബു, ഫിന്നി കെ എബ്രഹാം, വിനോജ് മത്തായി, അജി റ്റി മാത്യു, അരുൺ കുമാർ, അരുൺ പ്രസാദ്, അജിത് എ. എസ്, ജോബി വർഗീസ്, വിനീത് വി പി, ബിജൊയ് പ്രഭാകരൻ, ജയ്സൺ വർഗീസ്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

പൂക്കളം, ഗാനമേള, നാടൻ പാട്ട്, തിരുവാതിര, വഞ്ചിപ്പാട്ട്, ‌ മറ്റു വിവിധ നൃത്തം ഇനങ്ങൾ, ഓണക്കളികൾ തുടങ്ങിയ മറ്റ് അനേകം ഓണാഘോഷ പരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും അടങ്ങിയ ഒരു ആഘോഷമാണ് ഈ ഓണാഘോഷനാളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!