bahrainvartha-official-logo
Search
Close this search box.

പൊതു പ്രഭാഷണം സംഘടിപ്പിച്ചു

FRIENDS

മനാമ : ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം മനാമ യൂനിറ്റ് പൊതുപ്രഭാഷണം സംഘടിപ്പിച്ചു. “വെളിച്ചമാണ് തിരുദൂതർ ” എന്ന വിഷയത്തിൽ യുവ പണ്ഡിതൻ യൂനുസ് സലീം പ്രസംഗിച്ചു. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വേണ്ടിയാണ് പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക ലോകത്തെ അനീതിയും അക്രമവും അന്ധവിശ്വാസവും പലപ്പോഴും മതത്തിന്റെ പേരിൽ കെട്ടിവെക്കപ്പെടുകയാണ്. ഈ തെറ്റിദ്ധാരണകൾ മാറ്റുവാൻ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഫ്രണ്ട്സ് വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ ആമുഖ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ബുഷ് റ ഹമീദ് സ്വാഗതവും സെക്രട്ടറി റസീന അക്ബർ നന്ദിയും പറഞ്ഞു. ഫർസാന സുബൈർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഫാത്തിമ‌ നൗഫൽ ഗാനമാലപിച്ചു. ഷമീന ലതീഫ് , ഷഹീന നൗമൽ , ഷമീന നൗഫൽ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!