bahrainvartha-official-logo
Search
Close this search box.

വനിതാ സംരംഭകരെ ആദരിക്കുന്നു

VOICE OF ALLEPPY

ബഹ്‌റൈനിൽ കഴിഞ്ഞ കാലങ്ങളിൽ സംരംഭത്തിലൂടെ മികച്ച നേട്ടം കൈവരിച്ച വനിതാ സംരംഭകരെ ‘വോയ്‌സ് ഓഫ് ആലപ്പി’ ആദരിക്കുന്നു. സംരംഭത്തിലൂടെ നിരവധി ആളുകൾക്ക് ജോലി കൊടുക്കാനും അത് വഴി അനേകം കുടുംബങ്ങൾക്ക് സഹായമാകുകയും ചെയ്ത വനിതാ സംരംഭകരെയാണ് ആദരിക്കുന്നത്.

ബഹ്‌റൈനിൽ സംരംഭകരായി മുന്നോട്ട് പോകുന്ന ഏതൊരു വനിതയ്ക്കും ‘Woman of Excellence 2023’ അവാർഡിനായി അപേക്ഷിക്കാം. ഡോ: പി. വി ചെറിയാൻ, ജഗദീഷ് ശിവൻ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അവാർഡിനായുള്ള തിരെഞ്ഞെടുപ്പ് നടത്തുന്നത്.

അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് നിങ്ങളുടെ കഴിഞ്ഞക്കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ voiceofalleppey.bh@gmail.com  എന്ന മെയിൽ ഐഡിയിലേയ്ക്ക് അയയ്ക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 8. അവാർഡ് ജേതാക്കളെ ഒക്ടോബർ 13 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന പൊതുചടങ്ങിൽവച്ച് ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3319 3710, 3385 6330 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!