bahrainvartha-official-logo
Search
Close this search box.

വായനയുടെ പ്രവാസം കാമ്പയിൻ: പ്രഖ്യാപന സംഗമം നടത്തി

Reading Exile Campaign- An announcement meeting was held

മനാമ: വായനയുടെ പ്രവാസം ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന പ്രചരണ കാമ്പയിൻ സൽമാബാദ് സെൻട്രൽ തല പ്രഖ്യാപനം ഐ.സി എഫ്. ഇന്റർനാഷനൽ പ്രവർത്തക സമിതിഅംഗം ഉസ്മാൻ സഖാഫി കണ്ണൂർ നിർവഹിച്ചു. ഐസിഎഫ് മുഖപരമായ പ്രവാസി വായന പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് രൂപം നൽകി.

മൂല്യമുള്ള വായനയുടെ പ്രസക്തിയെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി ടേബിൾ ടോക്ക് , ചർച്ചാ സംഗമം , കുടുംബ വായന, സാംസകാരിക ക്കൂട്ടം എന്നിവ വിവിധ ലടകങ്ങളിൽ നടക്കും.

പ്രവാസി വായന പ്രചരണ സമിതി ഭാരവാഹികളായി. അബ്ദു റഹീം സഖാഫി വരവൂർ (ചെയർമാൻ,. റഹീം താനൂർ (വൈസ്: ചെയർമാൻ), ഇസ്ഹാഖ് വലപ്പാട്. ( ജനറൽ കൺവീനർ), അബ്ദുള്ള രണ്ടത്താണി (ജോ: കൺവീനർ). എന്നിവരെ തിരഞ്ഞെടുത്തു.

ഐ.സി.എഫ്.. സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കര യുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രഖ്യാപന സംഗമത്തിൽ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ , ഹംസ ഖാലിദ് സഖാഫി,,ഹർഷദ് ഹാജി കല്ലായി, ഷാജഹാൻ കൂരിക്കുഴി, ഷുക്കൂർ കോട്ടക്കൽ., ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!