മനാമ: കൊല്ലം ചവറ സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുകുന്ദപുരം കൈതാന പുത്തൻവീട്ടിൽ അബ്ദുൽകലാം (63) ആണ് മരിച്ചത്. ഹമദ് ടൗണിൽ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ ഷിജി കലാം, മക്കൾ ആഷിഷ് (ബഹ്‌റൈൻ), ആഷിൻ (എഞ്ചിനീയറിംഗ് വിദ്യാർത്ഥി). ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.