bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂളിന് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം

New Project - 2023-11-21T165019.862

മനാമ: ജപ്പാനിലെ ടോക്കിയോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ കുമിത്തെ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഗണേഷ് അനോജ് വെങ്കല മെഡൽ നേടി. നേരത്തെ ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്‌കൂളിലെ തന്നെ ആറാം ക്ലാസ് വിദ്യാർത്ഥി ആദിത്യ സനിൽ കുറുപ്പ് വെങ്കല മെഡൽ നേടിയിരുന്നു.

കേരളത്തിൽ നിന്നുള്ള അനോജ് കമലാസനന്റെയും ഷാനി അനോജിന്റെയും മകനാണ് ഗണേഷ്. സനിൽ കുറുപ്പിന്റെയും നീതു സനിലിന്റെയും മകനാണ് ആദിത്യ. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗം-സ്പോർട്സ് രാജേഷ് എംഎൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!