bahrainvartha-official-logo
Search
Close this search box.

കുടുംബ സൗഹൃദ വേദിയുടെ 2024-25 കാലത്തേക്കുള്ള ഭരണ സമിതി നിലവിൽ വന്നു

New Project - 2023-11-26T140422.470

മനാമ: ജാതി, മത, കക്ഷി – രാഷ്ട്രീയങ്ങൾക്കതീതമായി, കാസർക്കോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രവാസികളുടെ ഇരുപത്തി ആറു വർഷമായിട്ടുള്ള അസോസിയേഷനാണ് കുടുംബ സൗഹൃദ വേദി.

കലാ-സാംസ്ക്കാരിക , സേവന മേഖലകളിൽ ബഹറിനിൽ മുൻപന്തിയിലുള്ള സംഘടന കോവിഡ് കാലത്ത് ബഹറിനിലെ പൊതുരംഗത്തുള്ളവരെ ഒരു ഗ്രൂപ്പിനകത്ത് കൊണ്ടുവന്ന് സമൂഹത്തിൽ പ്രയാസമുള്ളവർക്ക് നിർല്ലോഭം സ്വന്തനം നൽകിയിരുന്നു.

കുട്ടികൾക്ക് വേണ്ടിയും കുടുംബങ്ങൾക്ക് വേണ്ടിയും കലാ പ്രവർത്തനം നടത്താനും കുടുംബ സൗഹൃദ വേദി എന്നും മുൻപന്തിയിലുണ്ടായിരുന്നു.

 

ഇതിന്റെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്ത , പ്രസിഡന്റ് സിബി കൈതാരത്ത്, സെക്രട്ടറി അജി.പി. ജോയ്, ട്രഷറർ ഷാജി പുതുക്കുടി, വൈ.പ്രസിഡൻറ് അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, ജോ. സെക്രട്ടറി : മൻഷീർ കൊണ്ടോട്ടി, ജോ.ട്രഷറർ : രാജേഷ്, എൻട്രർ.സെക്രട്ടറി അൻവർ നിലമ്പൂർ, മെമ്പ. സെക്രട്ടറി നിർമ്മൽ രവീന്ദ്രൻ, ചാരിറ്റി കൺവീനർ മണിക്കുട്ടൻ, സാഹിത്യ വിഭാഗം ബിനോയ് മേനോൻ , സ്പോട്സ് : റിതിൻ തിലക് . എക്സിക്യുട്ടീവ് അംഗങ്ങളായ ജോണി താമരശേരി, രമേശ് ജിദാലി, റിജോയി റോയി സുനീഷ്, അഖിൽ താമരശേരി, സുനിൽ ആലപ്പി , ശ്രീജിത്ത് കുറിഞ്ഞാലിയോട് , ജയേഷ്, ബാബു .എം. എം , സുനിൽകുമാർ, സയ്ദ് ഹനീഫ്, ഹരീഷ്, മധു, ചേർന്ന് മുന്നോട്ട് നയിക്കുന്നതായിരിക്കും.

പ്രവാസി സമൂഹത്തിന്റെ മാനസികവും, സാമൂഹികവുമായ പ്രശ്നങളിൽ ഇടപെടാനും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കാനും ഒരേ മനസ്സുള്ള പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്താനും കുടുംബ സൗഹൃദ വേദിയുടെ പ്രഥമ പ്രസിഡന്റും മാർഗദർശിയും , രക്ഷാധികാരിയുമായ അജിത്ത് കണ്ണൂർ എല്ലാ അംഗങ്ങളേയും ഓർമ്മപ്പെടുത്തി.

പുതിയ വർഷത്തേക്കുള്ള മെമ്പർഷിപ്പ് വിതരണം , മെമ്പർഷിപ്പ് സിക്രട്ടറി, നിർമ്മൽ രവീന്ദ്രനിൽ നിന്ന് , പ്രസിഡന്റ് സിബി കൈതാരത്ത് ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്തു. മെമ്പർഷിപ്പിന് താൽപര്യമുള്ളവർക്ക് നിർമൽ രവീന്ദ്രനെ (66947490) ബന്ധപ്പെടാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!