bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ്; രക്ഷിതാക്കൾക്ക് സ്ഥാനാർത്ഥികളുമായി നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കി ബി.കെ.എസ്.എഫ്

New Project - 2023-11-30T115209.374

മനാമ: ഡിസംബർ എട്ടിന് നടക്കാനിരിക്കുന്ന ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബർ 1 വെള്ളിയാഴ്ച നാല് മണിക്ക് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) ന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥികളും രക്ഷിതാക്കളും നേരിട്ട് നടക്കുന്ന മുഖാമുഖം സംവാദം കെ സിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

നിലവിൽ മൂന്ന് പാനലുകളാണ് വാശിയേറിയ തെരെഞ്ഞെടുപ്പ് രംഗത്തുള്ളത് ഏഴ് സ്ഥാനാർത്ഥികൾക്കാണ് ഫലത്തിൽ തെരഞ്ഞെടുപ്പിലൂടെ ജയിച്ച് വരിക. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൽ ഏറെ സവിശേഷതകളുള്ള തെരെഞ്ഞെടുപ്പാണ് ഏറെ വർഷങ്ങൾക്ക് ശേഷം നടക്കുന്നത്. സമൂഹത്തിൽ ഏറിയപങ്കും മലയാളികൾ ആയതിനാൽ ഓരോ പാനലിലും കൂടുതൽ മലയാളികളാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത് അതുകൊണ്ട് തന്നെ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക, വ്യാവസായിക രംഗത്തുള്ള വ്യക്തികൾ അടങ്ങുന്ന ബി കെ എസ് എഫ് ന്റെ നേതൃത്വത്തിൽ ഒരു മുഖാമുഖം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂൾ രക്ഷിതാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!