മനാമ: പരിശുദ്ധ റമദാൻ നാളിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഒരുക്കിയ “ഹെൽത്തി റമദാൻ ഹെൽത്തി സീനിയർസ്” പദ്ധതി മികച്ച പ്രതികരണങ്ങളുമായി മുന്നോട്ടു പോവുന്നു. റമദാൻ പകുതിയോടടുക്കുമ്പോൾ നിരവധി പേരാണ് ഈ അവസരം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ 71 മെഡിക്കൽ ടെസ്റ്റുകൾ അടക്കമുള്ള പ്രത്യേക പരിശോധനയും ഉൾപ്പെടുത്തിയതിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
50 വയസ്സിന് മുകളിൽ പ്രായമായവർക്ക് പരിശോധന തികച്ചും സൗജന്യവും ലാബ് & റേഡിയോളജി വിഭാഗത്തിൽ 50% ഡിസ്കൗണ്ടും അനുവദിച്ചിട്ടുണ്ട്. വിസിറ്റിംഗ് വിസയിൽ ഉള്ള മാതാപിതാക്കളും ഈ സൗകര്യം ഉപയോഗിക്കാം. പരിശോധനയ്ക്ക് ഇവരുടെ പാസ്പോര്ട്ട് കോപ്പി നിർബന്ധമാണ്. പ്രായഭേദമന്യേ ഏവർക്കും പ്രയോജനപ്പെടുത്താവുന്ന മറ്റ് രണ്ട് ഓഫറുകൾ കൂടി അൽ ഹിലാൽ ഒരുക്കിയിട്ടുണ്ട് . 71 ടെസ്റ്റുകൾ അടക്കമുള്ള ഫുൾ ബോഡി ചെക്കപ്പിനും കൺസൾട്ടേഷനും കൂടി 9 BD മാത്രം. വിറ്റാമിൻ ഡി പരിശോധനക്കും കൺസൾട്ടേഷനും വെറും 5 BD. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ പരിശോധന നടക്കുന്നത്. ജൂൺ 6 വരെ അൽ ഹിലാൽ ബ്രാഞ്ചുകളായ മുഹറഖ്, മനാമ, റിഫാ, സൽമാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി 17344700, 33244700 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Watch Video: