പ്രവാസി വെൽഫെയർ ബാഡ്മിൻറൺ ടൂർണമെൻറ്; സുജിത് സുരൻ, ഫൈസൽ സലീം ജേതാക്കൾ

Pravasi Badminton Tournament

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച മൂന്നാമത് പ്രവാസി ബാഡ്മിൻറൺ ടൂർണമെന്റിലെ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ സുജിത് സുരൻ – ഫൈസൽ സലീം ടീം ജേതാക്കൾ ആയപ്പോൾ ആദ്യാവസാനം വരെ പൊരുതികളിച്ച ഷാകിർ – ഷാൻ ടീം റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.

വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ, ആക്ടിംഗ് സെക്രട്ടറി ഇർഷാദ് കോട്ടയം, ബാഡ്മിൻറൺ ടൂർണമെൻ്റ് കൺവീനർ ഷാഹുൽ ഹമീദ്, മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി മിത്ര നേതാക്കളായ വഫ ഷാഹുൽ, ലിഖിത ലക്ഷ്മൺ, സഞ്ജു സാനു എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

ബഹ്റൈനിലെ പ്രമുഖ ബാഡ്മിൻറൺ ടീമുകൾ മാറ്റുരച്ച ബാഡ്മിൻ്റൺ ടൂർണമെൻറ് യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അനീസ് വി കെ ഉൽഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ സഈദ് റമദാൻ, മുഹമ്മദലി മലപ്പുറം, ബഷീർ വൈക്കിലശ്ശേരി, അമീൻ ആറാട്ടുപുഴ, മൊയ്തു ടി. കെ. അബ്ബാസ് മലയിൽ, അബ്ദുല്ല കുറ്റ്യാടി, ആശിക്ക് എരുമേലി എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു.

ബാഡ്മിൻറൺ ഏഷ്യ സർട്ടിഫൈഡ് ഇൻറർനാഷണൽ അമ്പയർ ഷാനിൽ അബ്ദുറഹീം, ബഹ്റൈൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, ഫൈസൽ എന്നിവർ കളി നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!