മനാമ: അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ് കുറ്റിയിലിന്റെ രണ്ടാം ചരമവാർഷിക ദിനം ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച സ്മരണാഞ്ജലിയിൽ വിവിധ തുറകളിലുള്ളവർ ദിനേശിനെ അനുസ്മരിച്ചു.
എൻ.എസ്.എസ് സെക്രട്ടറി സതീഷ് നായർ, ഐ.വൈ.സി.സി മുൻ പ്രസിഡന്റ് ബ്ലസ്സൺ മാത്യു, മുതിർന്ന നാടകപ്രവർത്തക ജയ ഉണ്ണികൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്റൈൻ മലയാളി ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. അനുസ്മരണ പരിപാടി കൺവീനർ രാമത്ത് ഹരിദാസ്, വടകര സൗഹൃദവേദി പ്രസിഡന്റ് ആർ. പവിത്രൻ, മനോഹരൻ പാവറട്ടി, ഇ.വി. രാജീവൻ, അനിൽ മാടപ്പള്ളി, ഷാജഹാൻ, ജഗദീഷ് ശിവൻ, ഹരീഷ് മേനോൻ, രാജീവ് വെള്ളിക്കോത്ത്, സെയ്ദ് അലി, അബ്ദുൽ സലാം, വിനോദ് ആറ്റിങ്ങൽ, അൻവർ നിലമ്പൂർ, സതീഷ് മുതലയിൽ, രാജി ചന്ദ്രൻ തുടങ്ങി നിരവധിപേർ ഓർമകൾ പങ്കുവെച്ചു.
ബഹ്റൈൻ മലയാളി ഫോറം എക്സിക്യൂട്ടിവ് അംഗങ്ങളും ദിനേശിന്റെ സുഹൃത്തുക്കളും ഒത്തുചേർന്ന ചടങ്ങിൽ ബബിന സുനിൽ നന്ദി പറഞ്ഞു. സൈജു എം ചടങ്ങ് നിയന്ത്രിച്ചു.