മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുകയുണ്ടായി രാവിലെ 8.30ന് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി, തുടർന്ന് കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.
ചടങ്ങിൽ ICRF ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ദേവരാജൻ, പ്രസിഡന്റ് ഏബ്രഹാം സാമുവൽ, അമൽദേവ്, ഷിജിൻ സുജിത്ത്, അനു അലൻ ഡോക്ടർ സന്തു, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി കോഫി പെയിന്റിംഗിൽ റിപ്പബ്ലിക് ദിനത്തെ ആസ്പദമാക്കി പ്രശസ്ത ആർട്ടിസ്റ്റ് ജീന നിയാസ് നയിച്ച ആർട്ട് വർക്ക്ഷോപ്പും സംഘടിപ്പിക്കുകയുണ്ടായി.
വരും ദിവസങ്ങളിൽ മെമ്പർമാർക്കായി ഡെസേർട്ട് ക്യാമ്പും, മെഡിക്കൽ ബോധവൽക്കരണ സെമിനാറുകളും നടത്തുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.